രണ്ടു സമുദായമായതിനാല്‍ വിവാഹത്തിന് സമ്മതിച്ചില്ല ; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം ; യുവാവ് അറസ്റ്റില്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയ്ക്ക് നേരെ ബൈക്കിലെത്തി ആസിഡാക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. സംഭവത്തില്‍ കാട്ടാക്കട, കുറ്റിച്ചല്‍ പരുത്തിപ്പളളി സ്വദേശി സൂബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതി , മറ്റൊരാളുമായി വിവാഹത്തിന് തയ്യാറായതാണ് ആക്രമണത്തിന് കാരണമായത്. കുറ്റിച്ചല്‍ സ്വദേശിനി ജീനാ മോഹനാണ് ആസിഡാക്രമണത്തിനിരയായത്. കപ്പലിലെ എന്‍ജീനില്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ജീനയും സുബീഷും തമ്മില്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. അടുത്തിടെ തന്റെ ബന്ധുവും ജീനയുടെ സുഹൃത്തുമായ പെണ്‍കുട്ടി വഴി സുബീഷ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ രണ്ടു സമുദായമായതിനാല്‍ ജീന വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെ സുബീഷ് ഗള്‍ഫിലായിരുന്ന സമയത്ത് ജീനയ്ക്ക് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതറിഞ്ഞ സുബീഷ് , ജീനയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലെത്തുകയും ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീനയെക്ക് നേരെ ആസിഡ് ഒഴിക്കുകയുമായിരുന്നു. കൈയ്ക്കും മറ്റും സാരമായി പരുക്കേറ്റ ജീന ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദി അറേബ്യയില്‍ സ്വകാര്യകപ്പലില്‍ സീമാന്‍ ആയി ജോലി ചെയ്യുകയായിരുന്നു സുബീഷ്.
https://www.facebook.com/Malayalivartha
























