കേരള ഹൈക്കോടതിയിലെ നാല് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്താന്‍ ശിപാര്‍ശ

കേരള ഹൈക്കോടതിയിലെ നാല് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. സതീഷ് നൈനാന്‍, ദേവന്‍ രാമചന്ദ്രന്‍, പി.സോമരാജന്‍, വി.ഷിര്‍സി എം ബാബു എന്നീ ജഡ്ജിമാരാണ് ലിസ്റ്റിലുള്ളത്.
ഇവരുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും അനുകൂല നിലപാട് അറിയിച്ചിരുന്നു. സുപ്രീം കോടതിയുടെ ശിപാര്‍ശ നിയമ മന്ത്രാലയത്തിന് കൈമാറി.
https://www.facebook.com/Malayalivartha
























