ബിനീഷും ബിനോയിയും 28 വ്യാജകമ്പനികള്‍ രൂപീകരിച്ച് തട്ടിപ്പ് നടത്തുകയാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍

കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും തട്ടിപ്പ് തുടരുകയാണെന്ന് ബി.ജെ.ബി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്ത് വിട്ടു. സംസ്ഥാന സമ്മേളം നടക്കുന്ന തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് എ.എന്‍ രാധാകൃഷ്ണന്‍ കോടിയേരിയെ വെട്ടിലാക്കിയത്. തിരുവനന്തപുരത്ത് വ്യാജ കമ്പനികള്‍ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 28 കമ്പനികളാണ് ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് കമ്പനികളില്‍ ബിനീഷും ബിനോയിയും ഡയറക്ടര്‍മാരാണ്. ഒരു കമ്പനിയുടെ പോലും ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. സഹോദരങ്ങള്‍ ഒഴികെയുള്ള ഡയറക്ടര്‍മാരുടെ പേരുകള്‍ 22 കമ്പനികളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്‌ക്വയര്‍ എന്റര്‍െ്രെപസസ് എന്ന ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്. ഇതേ പേരില്‍ ബാംഗ് ളൂരില്‍ രണ്ട് കമ്പനികളുണ്ട്. അവര്‍ വിദേശ പണമിടപാട് നടത്തുന്നുണ്ട്. രണ്ട് കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ഒരേ ആളുകളാണെന്നും എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. ശാസ്തമംഗലം കൊച്ചാര്‍ റോഡില്‍ 'ഗോപിക' എന്ന കെട്ടിടത്തിലാണ് കമ്പനികളെല്ലാം പ്രവര്‍ത്തിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ 2008ല്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസം കമ്പനികളുമുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചിട്ടുണ്ട്. കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു കൈമാറും. കമ്പനികളുടെ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പക്കലുണ്ട്. മക്കളുടെ പേരിലുള്ള ഈ ബിസിനസുകളെക്കുറിച്ചു കോടിയേരി അഭിപ്രായം പറയണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഭാര്യയുടെ പേരിലുള്ള സ്വത്തിന്റെ വിവരങ്ങള്‍ മറച്ച് വെച്ച് കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് രണ്ടാഴ്ച മുമ്പ് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് ലോകായുക്തയ്ക്ക് അദ്ദേഹം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























