അട്ടപ്പാടിയിലുണ്ടായത് ഉത്തരേന്ത്യയ്ക്ക് സമാനമായ സംഭവമെന്ന് ആന്റണി; മാപ്പ് അര്‍ഹിക്കാത്ത, അപരിഷ്‌കൃത നടപടിയെന്ന് കോടിയേരി

രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ കേരളീയര്‍ തലകുനിക്കേണ്ട ലജ്ജാകരമായ സംഭവമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഉത്തരേന്ത്യയിലൊക്കെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമന്നെും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടുക്കമുണ്ടാക്കുന്നതും കേരളം ലജ്ജിക്കേണ്ടതുമായ സംഭവമാണിത്. ഒരു ആദിവാസി യുവാവിനെ കൂട്ടംചേര്‍ന്ന് കൊന്നെന്ന് പറഞ്ഞാല്‍, അത് എന്തുകാരണത്തിന്റെ പേരില്‍ ആയാലും കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ ആരായാലും അവരെയെല്ലാം ഉടന്‍ അറസ്റ്റ് ചെയ്യുകയും മാതൃകപരമായ ശിക്ഷ ഉറപ്പ് വരുത്തുകയും വേണം. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.
അഗളിയില്‍ ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച് കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കടുകുമണ്ണ് ഊരിലെ 27 കാരനായ മധുവിനാണ് ദാരുണാന്ത്യം ഉണ്ടായത്. മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ചിക്കണ്ടിയില്‍ നിന്നാണ് ഒരു കൂട്ടം ആളുകള്‍ മോഷ്ടാവെന്ന് സംശയിച്ച് പിടികൂടിയത്. അവിടെ നിന്ന് മുക്കാലയില്‍ എത്തിക്കുന്നതിനിടയില്‍ ആളുകള്‍ ക്രൂരമായി തല്ലി ചതക്കുകയും പൊലീസ് കസ്റ്റഡിയില്‍ എത്തുമ്പോള്‍ മരണപ്പെടുകയും ചെയ്തു എന്നാണ് വാര്‍ത്തകള്‍.
മാപ്പ് അര്‍ഹിക്കാത്ത അപരിഷ്‌കൃത നടപടിയാണ് ഉണ്ടായത്. മാനസികാരോഗ്യം തകരുന്നവരേയും വിശപ്പുള്ളവരേയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നിരവധി പ്രഖ്യാപിത പദ്ധതികള്‍ ഉണ്ട്. ഇവയെ ഉപയോഗപ്പെടുത്തിയും വിവിധ ഏജന്‍സികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായും ബന്ധിപ്പിച്ചും ഇത്തരം ആളുകള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് പൗരന്മാരും പൊതുപ്രവര്‍ത്തകരും ചെയ്യേണ്ടത്. സഹജീവിയോട് കാരുണ്യം കാട്ടുക എന്നതാണ് കേരളം പൊതുവില്‍ പ്രകടിപ്പിക്കുന്ന സംസ്‌കാരം. അതിന് അപവാദമായിപ്പോയി അഗളിയിലെ കാട്ടാളത്ത നടപടി. ഇത്തരം അപമാനകരമായ സംഭവം മേലില്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ ജാഗ്രതയും പുലര്‍ത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























