സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ കൊല്ലപ്പെട്ട ഷുഹൈബിന്റെ ആത്മാവ് അവസാനിപ്പിക്കുമോ?

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ കൊല്ലപ്പെട്ട ഷുഹൈബിന്റെ ആത്മാവ് അവസാനിപ്പിക്കുമോ? കേരളം ഇതേ ചോദ്യം ഇപ്പോൾ ആവർത്തിച്ച് ചോദിക്കുകയാണ്. കാരണം ഷുഹൈബ് വധം സിബിഐക്ക് വിടണമെന്ന കാര്യത്തിൽ കോൺഗ്രസും കമ്യുണിസ്റ്റും ഒന്നിച്ചിരിക്കുകയാണ്. കേസ് സി ബി ഐ ക്ക് വിട്ടാൽ പി.ജയരാജൻ ബുദ്ധിമുട്ടുമെന്ന് ആരെക്കാളധികം അറിയാവുന്നത് പിണറായിക്കും കോടിയേരിക്കുമാണ്. ജയരാജൻ ബുദ്ധിമുട്ടട്ടേ എന്ന നിലപാടിലാണ് പാർട്ടിയുടെ ഉന്നത നേത്യത്വം. ജയരാജന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന കാര്യത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നു.
സ്വയം പുകഴ്ത്തൽ വിവാദം മുതൽ പി.ജയരാജൻ പിണറായിയുടെ കണ്ണിലെ കരടായിരുന്നു. ജയരാജൻ പിണറായിയെക്കാൾ വലിയ ആളായി എന്ന തോന്നൽ പിണറായിക്കുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കാര്യങ്ങൾ പിണറായിയുമായി ചർച്ച ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്. സ്വയം പ്രഖ്യാപിത ദൈവമായി ജയരാജൻ മാറുന്നു എന്ന സംശയവും പിണറായിക്കുണ്ട്. കോടിയേരിക്ക് ജയരാജനെ സഹായിക്കണമെന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല. കാരണം കോടിയേരിക്ക് പിണറായിയെ പേടിയാണ്.
ഇ.പി.ജയരാജനെ പിണക്കി എന്ന ദേഷ്യവും പി ജയരാജനോടുണ്ട്. കണ്ണൂരിൽ പിണറായി കാണുന്ന ഏറ്റവും വലിയ എതിരാളിയാണ് ജയരാജൻ. ഭാവിയിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ആകാൻ സാധ്യതയുള്ള ആളായി പിജെ യെ പിണറായി കാണുന്നു. അതിനായി സ്വയം പാട്ട് രചിച്ചും ഫ്ലക്സ് വച്ചും ജയരാജൻ ആളാകുന്നു എന്ന പരാതിയും പിണറായിക്കുണ്ട്.
സി പി എം ഭരിക്കുമ്പോൾ കണ്ണൂർ കൊലക്കളമാക്കരുതെന്ന നിർദ്ദേശം പലവട്ടം പി.ജെ ക്ക് പിണറായി നൽകിയതാണ്. അങ്ങനെ സംഭവിച്ചാൽ കുറ്റവാളികൾക്ക് രാഷ്ട്രീയ അഭയം നൽകുന്നത് സർക്കാരാണെന്ന ആരോപണം വരുമെന്ന് പിണറായി പറഞ്ഞതാണ്. ഓരോ തവണ പറയുമ്പോഴും പിണറായിയിൽ വരെ കൊലപാതകം നടത്തും. അതും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അണികളെ. കണ്ണൂരിൽ കൊലപാതകം നിർത്തണമെന്ന് നരേന്ദ്ര മോദി വരെ പിണറായിയോട് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും പിണറായി നിസഹായനായി. മോശക്കാരനായി. ഇനിയും ഇത്തരം കള്ളകളികൾ നടത്താനാവില്ലെന്നാണ് പി ജെ ക്ക് പിണറായി നൽകുന്ന മുന്നറിയിപ്പ്.
കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയരാജനെ നീക്കാൻ പിണറായി തീരുമാനിച്ചിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയിൽ പി ജയരാജനുള്ള ഭൂരിപക്ഷം അതിന് തടസ്സമായി.
ഏത് അന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന് കണ്ണൂരിൽ സമാധാന ചർച്ചക്കെത്തിയ എ.കെ.ബാലൻ പറഞ്ഞത് സി ബി ഐ ക്ക് തങ്ങൾ എതിരല്ലെന്ന് വ്യക്തമാക്കാനാണ്. സർക്കാരിന്റെ മുഖം രക്ഷിക്കണമെങ്കിൽ സിബിഐയെ വിളിക്കണം. കാന്തപുരത്തിന്റെ ആളാണ് കൊല്ലപ്പെട്ടത്. അങ്ങനെ ഒരു മതം മുഴുവൻ എതിരായി. കേരളം മുഴുവനുമുള്ള ഒരു മത വിശ്വാസികൾ ഒന്നായി തീർന്നു. അവരിൽ രാഷ്ട്രീയ വ്യത്യാസമില്ല.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പി.ജയരാജന്റെ പ്രസ്താവന പിണറായിയെ ചൊടിപ്പിച്ചിരിക്കുകയാണ്.അതായത് അന്വേഷണത്തിന്റെ ഭാഗമായി പി.ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്താലും അത്ഭുതപ്പെടേണ്ടെന്ന് ചുരുക്കം. സി പി എം എന്നാൽ താനാണെന്ന തോന്നൽ ജയരാജന് വേണ്ടെന്നാണ് പിണറായിയുടെ മുന്നറിയിപ്പ്. പക്ഷേ ഇരട്ട ചങ്കനായ ജയരാജൻ അത് കേൾക്കാൻ തരമില്ല. അതായത് കണ്ണൂരിൽ പാർട്ടി പല ഭാഗങ്ങളായി പൊട്ടി ചിതറും. ആദ്യം ഇ.പി.ജയരാജൻ വിപ്ലവത്തിന്റെ കനൽ എറിഞ്ഞു. ഇപ്പോൾ പി.ജയരാജൻ അഗ്നി എറിയുന്നു.
https://www.facebook.com/Malayalivartha
























