Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

'ഉപ്പും മുളകും ചേർക്കേണ്ടതില്ല... ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവർപ്പാണ്' ; ശ്രദ്ധേയമായി കെ ആർ മീരയുടെ ഫേസ്ബുക് പോസ്റ്റ്

23 FEBRUARY 2018 04:39 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയിൽ മോഷണക്കുറ്റം ചുമത്തി ആൾക്കൂട്ടമർദ്ദനത്തിന് ഇരയായ മധുവെന്ന ആദിവാസി യുവാവിന്റെ അരുംകൊലയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. യുവാവിന്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പടർന്നു കൊണ്ടിരിക്കുന്നത്. യുവാവിന് ആദരാഞ്ജലി അർപ്പിച്ച് എഴുത്തുകാരി കെ.ആർ.മീര ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു.

ഇനി പോകുമ്പോൾ കുറേക്കൂടി ആളെക്കൂട്ടണമെന്നും കൊന്ന് തിന്നുമ്പോൾ തർക്കമുണ്ടാക്കരുതെന്നും പറയുന്ന കുറിപ്പ് മരവിച്ച കേരളം മനസാക്ഷിയെ കുത്തിനോവിക്കുന്ന ഒന്നാണ്. കാടിന്റെയും മണ്ണിന്റെയും കയ്പ് രുചിയുള്ള ഇറച്ചിയിൽ ഉപ്പും മുളകും ചേർക്കേണ്ടതില്ലെന്നും മീര തന്റെ പോസ്റ്റിൽ പറയുന്നു.

കെ ആർ മീരയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;

അടുത്ത തവണ പുറപ്പെടുമ്പോൾ കൂടുതൽ പേരെ കൂട്ടണം.
ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.
വാതിൽക്കൽ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.
പേടിച്ചരണ്ട് പുറത്തു ചാടുമ്പോൾ കെണി വച്ചു പിടിക്കണം.
തല കീഴായ് കെട്ടിത്തൂക്കണം.
വലിയ ചെമ്പിൽ വെള്ളം നിറയ്ക്കണം.
അടിയിൽ തീ കൂട്ടണം.
ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.
ആ കെട്ടിലെ ബീഡി വലിച്ച് കാത്തിരിക്കണം.
എല്ലും തോലും കളയുമ്പോൾ ബാക്കിയാകുന്ന ഒരു പിടി
വേവു പാകമാകുമ്പോൾ
ആക്രാന്തവും വാക്കുതർക്കവുമില്ലാതെ
ഒരുമയോടെ പങ്കിട്ടു തിന്നണം.

നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച
പളുങ്കു കണ്ണുകൾ എനിക്ക്.
വാക്കുകൾ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.
കരിഞ്ഞ പാമ്പു പോലെ കറുത്തുണങ്ങിയ കുടൽ ലവന്.
ആരും കോർത്തുപിടിച്ചിട്ടില്ലാത്ത വിരലുകൾ ഇവന്.
ആരും തലോടിയിട്ടില്ലാത്ത പാദങ്ങൾ മറ്റവന്.
ചങ്കു പണ്ടേ ദ്രവിച്ചുപോയി.
ശ്വാസകോശങ്ങൾ അലുത്തുപോയി.
പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ
വെളു വെളുത്ത തലച്ചോർ സ്വയമ്പനാണ്.
ഉപ്പും മുളകും ചേർക്കേണ്ടതില്ല.
ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവർപ്പാണ്.
കാടിന്റെയും കണ്ണീരിന്റെയും എരിവുള്ള കവർപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (57 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends