ആദിവാസി യുവാവിന്റെ മരണം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്തി എ.കെ ബാലന്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ കെ ബാലന്‍.സംഭവത്തിന് ഉത്തരവാദികളായ ആരും രക്ഷപ്പെടില്ല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള നടപടിയാകും ഉണ്ടാവുക. നാളെ താന്‍ അട്ടപ്പാടി സന്ദര്‍ശിക്കും. മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. പ്രതികളാരും രക്ഷപ്പെടില്ല. ആദിവാസികളുടെ മുകളില്‍ കൈ വക്കാന്‍ ഒരാളെയും അനുവദിക്കില്ല. സംഭവം നടന്നയുടന്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു.
മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പോലിസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























