ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പിടിയിലായ പ്രതികൾ ഡമ്മികളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പൊലീസ് പിടികൂടിയ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെനായാണ് തന്റെ നിലപാട് തിരുത്തി സുധാകരൻ രംഗത്തെത്തിയത്.
അതേസമയം സിബിഐ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സ്പെഷ്ല്‍ സബ് ജയിലിൽ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികളായ ആകാശ് തില്ലങ്കേരിയെയും റിജില്‍ രാജിനെയുമാണ് സാക്ഷികളായ നൗഷാദ്, റിയാസ് എന്നിവർ തിരിച്ചറിഞ്ഞത്. അക്രമിസംഘത്തിലെ മറ്റു മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha
























