അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു

അട്ടപ്പാടിയിൽ മധുവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു. കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്.
മധുവിന്റെ പക്കൽ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു ക്രൂരമായി അടിച്ചത്. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛർദ്ദിച്ചതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മധുവിന്റെ കൊലപതകത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വൻ പ്രതിഷേധമാണുയരുന്നത്.
https://www.facebook.com/Malayalivartha
























