Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ബാലനീതി നിയമവ്യവസ്ഥകള്‍ അനുസരിച്ച് അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം, 516 അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴുന്നു

24 FEBRUARY 2018 08:43 AM IST
മലയാളി വാര്‍ത്ത

ബാലനീതി നിയമവ്യവസ്ഥകള്‍ അനുസരിച്ച് അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, സംസ്ഥാനത്തെ 516 അനാഥാലയങ്ങള്‍ക്കുകൂടി പൂട്ട് വീഴുന്നു. സുപ്രീംകോടതിയാണ് ബാലനീതി നിയമപ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ അനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കാട്ടി 169 അനാഥാലയങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. 516 എണ്ണം പൂട്ടാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കി. ഇതിലൂടെ 12,000ത്തിലധികം കുട്ടികള്‍ വീണ്ടും 'അനാഥരാകും'.

സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക നയം രൂപവത്കരിക്കണമെന്ന ആവശ്യം സ്ഥാപനങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും രജിസ്‌ട്രേഷന്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം. ഇതിന്റെ തുടര്‍ച്ചയായി ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ വനിതശിശു വികസന വകുപ്പിന്റെ ജില്ല ഓഫിസുകളില്‍ മാര്‍ച്ച് 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് കാട്ടി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി െവള്ളിയാഴ്ച പത്രങ്ങളില്‍ പരസ്യവും നല്‍കി.

രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എല്ലാ സ്ഥാപനങ്ങളും കുട്ടികളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ജില്ല ഓഫിസുകളില്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിലവിലെ വ്യവസ്ഥയില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്ഥാപനങ്ങള്‍. കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി മാര്‍ച്ച് 13ന് അടച്ചുപൂട്ടാന്‍ അനുമതി തേടിയ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗവും ബോര്‍ഡ് വിളിച്ചു.
സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും അടിസ്ഥാന സൗകര്യം പിന്നീടാകും പരിശോധിക്കുകയെന്നും ബോര്‍ഡ് പറയുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സൗകര്യം ഒരുക്കാനായി സര്‍ക്കാര്‍ സഹായം നല്‍കിയേക്കാം. ഇക്കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ച് പൂട്ടരുതെന്ന് അഭ്യര്‍ഥിക്കും. ഇത് അവഗണിച്ച് മുന്നോട്ടുപോയാല്‍ ഇവിടുത്തെ കുട്ടികളെ അംഗീകാരമുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends