Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

തിരുവനന്തപുരം പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ ജനവാസമില്ലാത്ത സഥലത്ത് കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

24 FEBRUARY 2018 09:50 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ ജനവാസമില്ലാത്ത സഥലത്ത് കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോത്തൻകോടു വെള്ളാണിക്കൽ പാറയിൽ ബുധനാഴ്ച രാത്രി 8 .30 യ്ക്കായിരുന്നു സംഭവം. പോത്തന്‍കോട് മേലേമുക്കിലെ റബര്‍ വ്യാപാരിയായ കുളത്തൂപ്പുഴ ചൂഴിയക്കോട് സ്വദേശിയും ആറ്റിങ്ങല്‍ ചെമ്പൂരില്‍ താമസക്കാരനുമായ ഷിബു കുമാറിനെയാണ് (42) വെള്ളാണിക്കല്‍ പാറമുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തിന് തൊട്ടു മുന്നിലായി കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കടയടച്ച് വീട്ടിലേക്ക് പോകാനിറങ്ങിയ ഷിബുകുമാര്‍ തൊട്ടടുത്തുള്ള ബേക്കറിയില്‍ നിന്ന് ചായകുടിച്ചശേഷം സമീപത്തെ കടയില്‍ നിന്ന് അഞ്ചും പത്തും ലിറ്റര്‍ ശേഷിയുള്ള രണ്ട് പ്ലാസ്റ്റിക്ക് കന്നാസുകള്‍ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളാണിക്കലേക്കുള്ള യാത്രാ മദ്ധ്യേ ഇയാള്‍ ഇതില്‍ പെട്രോളോ ഡീസലോ വാങ്ങിയതായി പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

സംഭവത്തിനുശേഷം ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരെ കാണാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്നുരാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധിച്ചശേഷമേ തീ കത്താനുപയോഗിച്ച ഇന്ധനമേതെന്ന് വ്യക്തമാകൂ.

റബര്‍ വ്യാപാരവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ തിരുവനന്തപുരത്തെത്തിയ ഷിബുകുമാര്‍ പാര്‍ട്ണര്‍ഷിപ്പിലായിരുന്നു വ്യാപാരം നടത്തിവന്നത്. പാര്‍ട്ണറായിരുന്ന ഷാജി ഏതാനും വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തശേഷമാണ് ഷിബു ബിസിനസ് പൂര്‍ണമായും ഏറ്റെടുത്തത്. കെ.എസ്.ആര്‍. ടിസിയില്‍ എം പാനല്‍ കണ്ടക്ടറായിരുന്ന ഇയാള്‍ക്ക് പി.എസ്.സി നിയമനം ലഭിച്ചെങ്കിലും ബിസിനസില്‍ സജീവമായതോടെ ആദ്യം ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും പിന്നീട് ജോലി രാജിവയ്ക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

അതേസമയം, ഇയാള്‍ക്ക് സാമ്പത്തിക ബാദ്ധ്യതകളൊന്നും ഇല്ലെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. കാറിനുള്ളില്‍ നിന്ന് റബര്‍ വ്യാപാരവുമായി ബന്ധപ്പെട്ട ബില്ലുകളും പണമിടപാട് രേഖകളും പാസ് ബുക്കുകളുമെല്ലാം കത്തിച്ചാമ്പലായ നിലയില്‍ കാറിന്റെ പിന്‍വശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈശാഖ്, വേണാട് എന്നീ പേരുകളില്‍ ഭാഗികമായി കത്തിക്കരിഞ്ഞ ചില ബില്ലുകളാണ് മരണപ്പെട്ടത് ഷിബുവാണെന്ന സൂചന പൊലീസിന് നല്‍കാനിടയാക്കിയത്.

ഇന്നലെ കടയില്‍ നിന്ന് ഒരു ലോഡ് റബര്‍ ഷീറ്റ് കയറ്റിവിട്ടിരുന്നതായും പറയപ്പെടുന്നു. റബറിന്റെ വിലതകര്‍ച്ചയാണ് ഷിബുവിനെ കടക്കെണിയിലാക്കിയതെന്നാണ് സംശയം. വൈകുന്നേരം ആറരയോടെ പതിവായി വീട്ടിലെത്താറുള്ള ഷിബു എത്താന്‍ വൈകിയപ്പോള്‍ ഭാര്യ ശ്രീല മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഉടനെത്താമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഏറെനേരമായിട്ടും കണ്ടില്ല.

തുടര്‍ന്ന് ഷിബുവിന്റെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഇയാള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളാണിക്കലില്‍ കാര്‍ കത്തിയ വിവരം അറിഞ്ഞത്. രാത്രി എട്ടരയോടെ കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീകെടുത്തിയപ്പോഴാണ് കാറിനുള്ളില്‍ സീറ്റ് മലര്‍ത്തി അതില്‍ കിടക്കുന്ന നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടത്. എന്നാല്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ഫോണ്‍ കണ്ടെത്താനായിട്ടില്ല.

പൊലീസും ബന്ധുക്കളും ഈ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ഇപ്പോഴും ഫോണ്‍ ബെല്ലടിക്കുന്നുണ്ട്. വഴിമദ്ധ്യേ ഫോണ്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇത് കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഷിബുകുമാറിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends