ഭക്തരില്‍ നിന്നും ശാന്തിക്കാര്‍ ദക്ഷിണ വാങ്ങുന്നത് അഴിമതിയും ക്രമക്കേടുമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി

ഭക്തരില്‍ നിന്നും ശാന്തിക്കാര്‍ ദക്ഷിണ വാങ്ങുന്നത് അഴിമതിയും ക്രമക്കേടുമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരില്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ പുറത്താക്കിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയ മേല്‍ശാന്തി സുരേഷ് എമ്പ്രാന്തിരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. തന്നെ പുറത്താക്കിയതിനെതിരെ സുരേഷ് എമ്പ്രാന്തിരി നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
ഭക്തര്‍ ഇഷ്ടപ്രകാരം മേല്‍ശാന്തിക്ക് നല്‍കുന്ന ദക്ഷിണ സ്വീകരിക്കുന്നത് ക്രമക്കേടോ അഴിമതിയോ അല്ലെന്നു 2011ല്‍ ഒരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14നാണ് സുരേഷിനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha
























