Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ കൊ​ടും​വ​ന​ത്തി​ല്‍ വർഷങ്ങളോളം സുരക്ഷിതാനായി അ​ന്തി​യു​റ​ങ്ങി... നാട്ടിലേക്കിറങ്ങിയപ്പോൾ മനുഷ്യ മൃഗങ്ങൾ കടിച്ചുകീറി... വി​ശ​പ്പ​ട​ക്കാ​നാ​യി ഒ​രു​പി​ടി​യ​രി മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്‌ മനുഷ്യ മൃഗങ്ങളുടെ മർദ്ദനമേറ്റു മരിച്ച മധുവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി

24 FEBRUARY 2018 10:59 AM IST
മലയാളി വാര്‍ത്ത

വർഷങ്ങളോളം വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ കൊ​ടും​വ​ന​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങി​യ മ​ധു​വി​ന് ഒ​ടു​വി​ല്‍ അ​ന്ത​ക​നാ​യ​ത് മ​നു​ഷ്യ​ത്വം മ​ര​വി​ച്ച ആ​ള്‍​ക്കൂ​ട്ടം. വി​ശ​പ്പ​ട​ക്കാ​നാ​യി ഒ​രു​പി​ടി​യ​രി മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്‌ മനുഷ്യ മൃഗങ്ങളുടെ മർദ്ദനമേറ്റു മരിച്ച മധുവിന്റെ പോസ്റ്റുമോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു.

ഫോറൻസിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം. 11 മണിയോടെ പോസ്റ്റുമോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തിനൊപ്പം രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും അനുഗമിക്കുമെന്നാണ് വിവരം. പൊലീസിന്റെ സാന്നിദ്ധ്യത്തിന് പുറമെ പോസ്റ്റുമോർട്ടം ദൃശ്യങ്ങൾ പൂർണമായും കാമറയിൽ പകർത്തുന്നുണ്ട്. മധുവിനേറ്റ മർദ്ദനത്തിന്റെ ക്രൂരത എത്രത്തോളമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ വ്യക്തമാകും.

അതിനിടയിൽ മന്ത്രിമാരായ എ.കെ. ബാലനും കെ.കെ.ശൈലജ മെഡിക്കൽ കോളേജിലെത്തി. രാവിലെ ആദ്യമെത്തിയത് ശൈലജ ടീച്ചറാണ്. കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രി സഭാ യോഗത്തിൽ പരിഗണിക്കും. ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കയറാനുള്ള അവകാശം. അതു മറികടന്ന് കാട്ടിലെത്തി മധുവിനെ മർദ്ദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കും. ഭക്ഷിക്കാനുള്ള സാധനങ്ങൾ ശേഖരിക്കുക മാത്രമാണ് മധു ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.

ചില ആദിവാസി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമൊഴികെ മറ്റാരും പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജിൽ രാവിലെ എത്തിയിട്ടില്ല. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, കാനം രാജേന്ദ്രൻ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് ആശുപത്രിയിലെത്തിയ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ. കൂടുതൽ നേതാക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളേജിൽ എത്തുമെന്നാണ് റിപ്പോർട്ട്. മധുവിന്റെ നാട്ടിൽ നിന്ന് കൂടുതൽ പേർ എത്തിത്തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ സംഘർഷ സാധ്യതയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാവിലെ തന്നെ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends