ബീഫ് കഴിക്കാനുള്ള അവകാശത്തിന് അന്ന് ഡൽഹിയിൽ മുറവിളി കൂട്ടിയപ്പോൾ സ്വന്തം നാട്ടിൽ പട്ടിണി കിടന്നവരെ ആരും കണ്ടില്ല! വിശക്കുന്നവന് വേണ്ടത് ബീഫോ അരിയോ ?

ജീവനുള്ളവരുടെ അടിസ്ഥാന ആവശ്യമാണ് വിശപ്പ്. അവിടെ മുതലാളിയെന്നോ, തൊഴിലാളിയെന്നോ, പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഇല്ല . ദൈവം ഓരോ മനുഷ്യനും ജന്മം നൽകുമ്പോഴും അവനുള്ള അന്നം കരുതിവച്ചാണ് ഭൂമിയിലേയ്ക്ക് അയക്കുന്നത്. മനുഷ്യന് വിശപ്പ് മാറ്റാനുള്ള എല്ലാ വിഭവങ്ങളും പ്രകൃതിതന്നെ ഒരുക്കിയിരുന്നു. എന്നാൽ മനുഷ്യൻ പരിഷ്കാരിയായതോടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തു അത് കുത്തകയായി വച്ച് പാകം ചെയ്ത് കഴിക്കാൻ തുടങ്ങി.
അപ്പോൾ ഇല്ലാത്തവന്റെ വിശപ്പ് ഉള്ളവൻ അറിയാതെ പോയി. വളരെ കാലങ്ങൾക്ക് ശേഷം ഒരു വിശപ്പിന്റെ വില ചർച്ചയായിരുന്നത് അടുത്തിടെയായിരുന്നു. ബീഫ് കഴിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു ആ ചർച്ചകൾ പൊടിപൊടിച്ചത്. ബീഫ് കഴിക്കാനുള്ള അവകാശത്തിന് വേണ്ടി ഡൽഹി കേരള ഹൗസിൽ ഒരേ സ്വരത്തിൽ നേതാക്കളെല്ലാം സമരം നടത്തി.
പക്ഷെ അപ്പോഴും ആർക്കും മനസിലായില്ല വിശക്കുന്നവന്റെ മുന്നിൽ ബീഫ് അല്ല പ്രധാനമെന്ന് . വിശക്കുന്നവന്റെ മുന്നിൽ ഒരുപിടി അന്നമാണ് ദൈവം . ഒരു പക്ഷെ നേതാക്കൾ ഈ സത്യം മനസിലാക്കിയത് പാവപ്പെട്ട ആദിവാസി യുവാവിനെ വിശപ്പിന്റെ പേരിൽ തല്ലികൊന്നതിന് ശേഷമായിരിക്കും. യഥാർത്ഥത്തിൽ ബീഫിന് വേണ്ടി സമരം ചെയ്ത ഒരു നേതാക്കളും പട്ടിണി കിടക്കുന്നവന്റെ വേദന അറിഞ്ഞില്ല. കേരളത്തിന് വളരെയധികം അപമാനകരമായ കാര്യമാണ് അട്ടപ്പാടിയില്‍ സംഭവിച്ചിരിക്കുന്നത്.
ഭക്ഷണമെടുത്തതിന് വേണ്ടി ഒരാളെ പൈശാചികമായി അടിച്ചുകൊലപ്പെടുത്തിയതിന് ആര്‍ക്കും ഒരു ന്യായീകരണവും പറയാനാവില്ല. ആദിവാസി എന്നുള്ളതുകൊണ്ട് എന്തും ചെയ്തുകളയാമെന്നാണ്. അവര് കോടിക്കണക്കിന് സ്വത്തോ മുതലോ സ്വര്‍ണമോ പണമോ ഒന്നും കൊള്ളയടിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീകളെ അതിക്രമിച്ചിട്ടില്ല. വിശന്നതിന് ഇത്തിരി ഭക്ഷണസാധനം എടുത്തതിന് ഭീകരമായും പൈശാചികമായും ക്രൂര മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തി.
ഉത്തരേന്ത്യയില്‍ എവിടെയെങ്കിലുമാണ് ഇത് നടന്നതെങ്കില്‍ കേരളത്തില്‍ ഹര്‍ത്താലും പ്രതിഷേധങ്ങളും ആയേനെ. കേരളത്തില്‍ ആദിവാസിയെ അടിച്ചുകൊന്നിട്ട് ഒരു മനുഷ്യര്‍ക്ക് അതിന്റെ പേരില്‍ ഒരു പ്രശ്‌നം പോലുമുണ്ടാവുന്നില്ല. ആ രാഷ്ട്രീയ കാപട്യമാണ്, നമ്മള്‍ തിരിച്ചറിയേണ്ടതും അതിനെതിരെയാണ് ശക്തമായി പ്രതികരിക്കേണ്ടതും.
അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിലാണ് മധുവിെന്റ ജനനം. ചെറുപ്പത്തിലേ അച്ഛന് മരിച്ചു. പിന്നീട് മധുവിനെയും രണ്ട് പെണ്മക്കളേയും ഏറെ പാടുപെട്ടാണ് അമ്മ മല്ലി വളര്‍ത്തിയത്. ചിണ്ടക്കി സര്‍ക്കാര്‍ സ്കൂളില്‍ നാലാംതരം പഠനം കഴിഞ്ഞതോടെ മധുവിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. പ്രതീക്ഷയറ്റ ആദിവാസി യുവാവ് പിന്നീട് ഉറ്റവരില്‍നിന്ന് ഒളിച്ചോടി. ഭവാനിപ്പുഴക്കരയിലെ കുമ്ബളമലയില് പാറയിടുക്കിലായിരുന്നു പിന്നീടുള്ള ജീവിതം.
സൈലന്റ് വാലി കാടുകളോട് ചേര്‍ന്ന ഇവിടം കാട്ടുമൃഗങ്ങള്‍ ധാരാളം. കാട്ടാനയും കാട്ടുപോത്തും പുലിയും കരടിയും കടുവയും എല്ലാം സ്വൈരവിഹാരം നടത്തുന്നു. എന്നാല്‍, ഇത്രയും കാലം ഒരു പോറല്‍പോലും മധുവിന് കാട്ടില്നിന്നേറ്റിട്ടില്ല. അവസാനം, പരിഷ്കൃതരെന്ന് നടിക്കുന്നവര്‍ കാടിന്റെ മകനെ തേടിയെത്തി. വിശക്കുമ്ബോള്‍ പലപ്പോഴും കുമ്ബളമലക്കു സമീപത്തെ പഞ്ചക്കാട്ടില്‍ താമസിക്കുന്ന ബന്ധുവീടുകളില്‍ എത്തും. അവര് നല്കുന്ന ഭക്ഷണം സ്വീകരിക്കും. കൃഷി നടക്കാത്ത കാലങ്ങളില്‍ ബന്ധുക്കള്‍ സ്വന്തം ഊരിലേക്ക് മടങ്ങുന്നതോടെ മധു പട്ടിണിയിലാകും. വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുന്നതോടെ കാടിറങ്ങും.
മുക്കാലി, കല്ക്കണ്ടി, പാക്കളം തുടങ്ങിയ കവലകളില്‍ പതിയിരിക്കും. മുന്നില്‍ കാണുന്ന ഭക്ഷണസാധനങ്ങള്‍ കൈക്കലാക്കി പാറമടയിലേക്ക് മടങ്ങും. ഇത് മോഷണമാെണന്ന് ഇയാള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല. മധു ഭക്ഷണം ശേഖരിച്ച സ്ഥലങ്ങളില്‍ പലപ്പോഴും പണം ഉണ്ടായിട്ടുെണ്ടങ്കിലും ഒരു രൂപ പോലും എടുത്തിട്ടില്ല. പണത്തിന്റെ ഉപയോഗം പോലും മധുവിന് അറിയില്ല. സ്വന്തമായുള്ളത് ഒരു പഴഞ്ചന്‍ ടോര്‍ച്ച് മാത്രമാണെന്ന് ഊരുവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം ശേഖരിക്കുന്നതിനൊപ്പം ഇതിനുവേണ്ട ബാറ്ററിയും കൈവശപ്പെടുത്തുക പതിവാണത്രെ.
മധുവിനെ ആക്രമിക്കാൻ എല്ലാ സഹായങ്ങളും നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി സഹോദരി ചന്ദ്രിക രംഗത്ത് വന്നിട്ടുണ്ട്. ആദിവാസികൾ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകർ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കിൽ തിരിച്ചറിയൽ രേഖ നൽകണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതർ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടിൽ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.
പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. മധുവിനെ ആരവങ്ങളോടെയാണ് കാട്ടിൽ നിന്നും കൊണ്ടുവന്നത്. ആൾക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ക്രൂരപീഡനം നടന്നത്. അടികൊണ്ട് തളർന്ന മധു വെള്ളം ചോദിച്ചപ്പോൾ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നൽകിയതായും ചന്ദ്രിക പറയുന്നു.
https://www.facebook.com/Malayalivartha
























