തിരുമണ്ടന്മാരായ സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് സി.പി.എം. പ്രവര്‍ത്തക സമിതിയും

എന്തോ നിശ്ചയിച്ചുറപ്പിച്ച ഇരുപ്പ്. വിവാദങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലയാത്ത കെ എം മാണിയെന്ന രാഷ്ട്രീയ മഹാമേരു സി.പി.എം വേദിയില്‍ കാനത്തിന്റെ വെപ്രാളത്തിനിടയിലും ഗൗരവം വിടാതെ ഇരുന്നു.
കള്ളന്‍ കള്ളനെന്നു പറഞ്ഞ് മുന്‍പേ പായുന്ന ആളിനെ ഓടിക്കുന്ന മനഃശാസ്ത്രമാണ് കാനം പയറ്റുന്നത്. കെ.എം മാണിയോടുള്ള എതിര്‍പ്പ് ആശയപരമല്ല ആമാശയപരമാണ്. മാണി ഇടതുമുന്നണിയില്‍ കയറിപ്പറ്റിയാല്‍ തങ്ങളുടെ കാര്യം പോക്കാണെന്ന് കാനത്തിന് ഏറെക്കുറെ ഉറപ്പാണ്. ഇനി ഇടതു മുന്നണിയില്‍ നിന്ന് സി.പി.ഐ യു.ഡി.എഫിലേക്ക് ചാടിയാല്‍ പാര്‍ട്ടി നെടുകെപ്പിളരും. വലിയൊരു വിഭാഗം സി.പി.എമ്മില്‍ ലയിക്കും.
കൃത്യമായ കണക്കുകളോടെയൊണ് സി.പി.എം നീക്കം. വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ ഇടുക്കി സീറ്റ് നിലനിര്‍ത്താനും, കോട്ടയം, പത്തനംതിട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാനും കേരളാകോണ്‍ഗ്രസ് ബന്ധം കൊണ്ടുറപ്പാണ്.
അയ്യായിരത്തിനും, പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടിയ കോഴിക്കോട് പോലെയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ നേടാനും കഴിയും. ചുരുക്കത്തില്‍ സി.പി.ഐ യേക്കാള്‍ സി.പി.എമ്മിനു ലാഭക്കച്ചവടം കേരള കോണ്‍ഗ്രസു തന്നെ.
സി.പി.എമ്മിന്റെ ചിലവില്‍ വിജയിച്ച് മാധ്യമങ്ങളുടെ കയ്യടി നേടാന്‍ തങ്ങളെ അപമാനിച്ചു നടക്കുന്ന കാനത്തെയും കൂട്ടരെയും മെരുക്കുന്ന കാര്യത്തില്‍ സി.പി.എം പാര്‍ട്ടി നേതാക്കള്‍ക്ക് രണ്ടഭിപ്രായമില്ല. എന്നാല്‍ അതിനിടയില്‍ വന്നുപെട്ട ഷുഹൈബ് വധവും, കോടിയേരിയുടെ മക്കള്‍ വിവാദവുമാണ് വിനയായത്. രണ്ടു പ്രശ്‌നങ്ങളിലും സി.പി.എമ്മിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി കാനം.
നിയമസഭയില്‍ തുടര്‍ച്ചയായി വിജയിച്ചു വരാനുള്ള ജനസമ്മതിയില്ലാത്ത കാനം രാജേന്ദ്രനെ അഹങ്കാരിയായാണ് സി.പി.എം കാണുന്നത്. കാനം പറയുന്നത് അതേപടി കേട്ടു തലയാട്ടാന്‍ തിരുമണ്ടന്മാരായ കുറെ മന്ത്രിമാരും. സി.പി.എം. പ്രവര്‍ത്തക സമിതിയില്‍ സി.പി.ഐ മന്ത്രിമാരെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.
https://www.facebook.com/Malayalivartha
























