മരണം തേടിയെത്തുന്ന ആ നിമിഷങ്ങൾക്ക് മുൻപ് കളിചിരിയോടെ സഹോദരനൊപ്പം... ആ ജീവൻ പിടയുന്നത് കണ്ടു നിന്നവർ നോക്കുകുത്തിയായപ്പോൾ...

കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം പള്ളിപ്പടിയില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരണമടഞ്ഞു. കറുകടം തെക്കെവെണ്ടുവഴി പഴുക്കാളില്‍ റോയിയുടെ മകന്‍ എബിന്‍ ആണ് കൊല്ലപ്പെട്ടത്. മംഗലാപുരത് പഠിക്കുന്ന സഹോദരനെ കോതമംഗലത്തു നിന്നും ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്ന വഴിക്കായിരുന്നു അപകടം.
എബിന്‍ സഞ്ചരിച്ചിരുന്ന ബൈക്കും മുവാറ്റുപുഴ ഡെന്റകെയറിലെ ജോലിക്കാരെയും കൊണ്ട് കോതമംഗലത്തേക്ക് പോകുകയായിരുന്ന ബസും തമ്മില്‍ ആണ് കൂട്ടി ഇടിച്ചത്. സംഭവ സ്ഥലത്തു വെച്ച് തന്നെ എബിന്‍ മരിച്ചു. കോതമംഗലം മാര്‍ബേസില്‍ സ്കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണു മരണമടഞ്ഞ എബിന്‍.
പിതാവ് റോയി കോതമംഗലം മാര്‍ബേസില്‍ സ്കൂളിന്റെ മാനേജ്മന്റ് കമ്മിറ്റി അംഗമാണ് . തങ്കളം റാഡോ ടയേഴ്സ് ജീവനക്കാരന്‍ ആണ്. മൃതദേഹം കോതമംഗലം ബസേലിയോസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha
























