Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുകള്‍ക്ക് 12 കോടി രൂപ അനുവദിച്ചു

24 FEBRUARY 2018 03:31 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ക്ക് 11.8666 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 2 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജ് 1.8766 കോടി, കോട്ടയം മെഡിക്കല്‍ കോളേജ് 1.99 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 2 കോടി, മഞ്ചേരി മെഡിക്കല്‍ കോളേജ് 1 കോടി, എറണാകുളം മെഡിക്കല്‍ കോളേജ് 1 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ മെഡിക്കല്‍ കോളേജുകളില്‍ ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി നടന്നു വരുന്ന തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചത്. ഉപകരണങ്ങള്‍ വാങ്ങുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കായുള്ള അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി. നവീകരണത്തിനായി രണ്ട് ഘട്ടങ്ങളിലായി എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും തുക അനുവദിച്ചിരുന്നു. ആദ്യഘട്ടമായി 2016-17 ല്‍ 12.92 കോടി രൂപയും രണ്ടാം ഘട്ടമായി 2017-18ല്‍ 38.8984 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്.

ആര്‍ദ്രം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും വേഗത്തിലാക്കാനുമായി ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും നേരിട്ടെത്തിയിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഉടന്‍ സന്ദര്‍ശനം നടത്തുന്നതാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നിലവിലുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. കേരളത്തിലെ മാറിവരുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പടുത്താനാണ് ആര്‍ദ്രം ദൗത്യത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രോഗിക്ക് മനസിനും ശരീരത്തിനും സുഖം നല്‍കുന്ന ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണ് രോഗീ സൗഹൃദത്തിന്റെ ഏറ്റവും പ്രധാനം. ഒരു രോഗി ആശുപത്രിയിലെത്തി ചികിത്സ കഴിഞ്ഞ് മടങ്ങി പോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രോഗീ സൗഹൃദമാക്കാനായുള്ള ഒ.പി. നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ടമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ മാതൃശിശുമന്ദിരം രോഗീസൗഹൃദമാക്കിയിരുന്നു.

ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനവും ഒരുങ്ങിവരുന്നു. ഇതനുസരിച്ച് വന്നാല്‍ ഒട്ടും കാലതാമസമില്ലാതെ ഡോക്ടറെ സന്ദര്‍ശിച്ച് മടങ്ങാം. ഇവിടെയെത്തുന്ന രോഗികള്‍ക്ക് മികച്ച വിശ്രമ സൗകര്യമായിരിക്കും ഒരുക്കുക. എല്ലാവര്‍ക്കും വിശ്രമിക്കാനായി കസേരകള്‍, വിശ്രമ സമയത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ആസ്വദിക്കാനുള്ള ടി.വികള്‍, മതിയായ കുടിവെള്ള സൗകര്യം, മികച്ച ശൗചാലയങ്ങള്‍, അംഗ പരിമിതിയുള്ളവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, വഴി തെറ്റാതിരിക്കാന്‍ പ്രത്യേക സൈനേജുകള്‍ എന്നിവയാണൊരുക്കി വരുന്നത്.

എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രോമകെയര്‍ സംവിധാനം വിപുലപ്പെടുത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു. ഇതോടൊപ്പം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും തുടങ്ങുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends