മധുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; വനം വകുപ്പ് ജീവനക്കാരറിയാതെ ആർക്കും വനത്തിൽ പ്രവേശിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല

അട്ടപ്പാടിയില്‍ കഴിഞ്ഞദിവസം ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനം വകുപ്പ് ജീവനക്കാരറിയാതെ ആർക്കും വനത്തിൽ പ്രവേശിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണവുമായി മധുവിന്റെ സഹോദരി രംഗത്തെത്തിയിരുന്നു. ഭക്ഷണ വസ്തുക്കള്‍ മോഷ്ടിച്ചു എന്നാരോപിച്ച് വ്യാഴാഴ്ചയാണ് ജനക്കൂട്ടം മധുവിനെ കാടിനുള്ളിലെ ഗുഹയിലേക്ക് കയറി പിടികൂടി നാട്ടിലെത്തിച്ച് വിചാരണ നടത്തി മര്‍ദിച്ചുകൊന്നത്. ആന്തരിക രക്തസ്രാവവും തലയ്ക്കേറ്റ ക്ഷതവും നെഞ്ചിനേറ്റ മർദ്ദനവുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha
























