അച്ഛന്‍ ജീവനൊടുക്കിയതിനു കാരണക്കാര്‍ എഐവൈഎഫ്: പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ എഐവൈഎഫ് ആവശ്യപ്പെട്ടത് വന്‍ തുക ;ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി മകന്‍ രംഗത്ത്

ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരേ ഗുരുതര ആരോപണവുമായി മകന്‍. വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് പാര്‍ട്ടിക്കാര്‍ കൊടി കുത്തിയ വിഷമത്തിലാണ് തന്‍റെ പിതാവ് സുഗതന്‍ ജീവനൊടുക്കിയതെന്ന് മകന്‍ സുനില്‍ പറഞ്ഞു. പാര്‍ട്ടിക്കാരാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഇത് ഒതുക്കിത്തീര്‍ക്കാന്‍ എഐവൈഎഫ് വന്‍ തുകയാണ് ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് പിതാവ് ജീവനൊടുക്കിയതെന്നും സുനില്‍ വ്യക്തമാക്കി.
പത്തനാപുരം ഐക്കരക്കോണത്തെ സുഗതനെ (65)യാണ് വര്‍ക്ക്ഷോപ്പ് നടത്തുന്നതിനായി നിര്‍മിച്ച ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തിവന്നിരുന്ന സുഗതന്‍ രണ്ടു മാസം മുന്പാണ് മടങ്ങിവന്ന് നാട്ടില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലത്തെ സിപിഐ ഉള്‍പ്പെടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തുകയും കൊടി കുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























