ശുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ; കസ്റ്റഡിയിലായ മൂന്നുപേര്‍ കൊപാതകവുമായി നേരിട്ട് ബന്ധമുള്ളവരെന്ന് പോലീസ്

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലായെന്ന് എസ്പി ജി ശിവവിക്രം അറിയിച്ചു.കസ്റ്റഡിയിലായ മൂന്നുപേര്‍ കൊപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതില്‍ ഒരാള്‍ കൊലപാതകം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നയാളാണെന്നും, കര്‍ണാടയിലെ വിരാജ്പേട്ടയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും, ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും എസ്പി ജി ശിവവിക്രം പറഞ്ഞു. കൂടാതെ വാഹനങ്ങളും ആയുധങ്ങളും സംബന്ധിച്ചും കൃത്യമായ വിവരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിടിയിലായവരില്‍ എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറിയുടെ സഹോദരനും ഉള്‍പ്പെടും. എന്നാല്‍ കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരിയെയും റിജിന്‍ രാജിനേയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുമുണ്ട്. സിപിഐഎം സജീവ പ്രവര്‍ത്തകരായ ഇരുവരുമാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അനില്‍ ആന്റണിയുടെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ഇവരെ ഇന്നലെ കൊലപാതകത്തിലെ സാക്ഷികളും ശുഹൈബിനൊപ്പം വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ റിയാസ്, നൗഷാദ് എന്നിവര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























