Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

എങ്ങനെ ഷക്കീല ചിത്രത്തില്‍ നായകനായി?

24 FEBRUARY 2018 11:08 PM IST
മലയാളി വാര്‍ത്ത

ഷക്കീലയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാബുരാജ് . പ്രതിഫലം ഒന്നുമില്ലാതെ അടിപിടി രംഗങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്നെ തേടി നായക വേഷം എത്തുന്നത്. കുളിര്‍ക്കാറ്റ് എന്നാണ് സിനിമയുടെ പേര്. വീട്ടില്‍ വന്ന് കഥ പറയുകയായിരുന്നു. ഒരു പൊലീസ് കഥാപാത്രം ആണ് നായകന്‍ എന്ന് കൂടെ കേട്ടപ്പോള്‍ സന്തോഷമായി. അയ്യായിരം രൂപ അഡ്വാന്‍സ് നല്‍കി നായകനായി എന്നെ ഉറപ്പിച്ചു.

ഷക്കീല ചിത്രമായ കുളിര്‍ക്കാറ്റ് എന്ന ചിത്രത്തിലെ നായകനും നിര്‍മാതാവും എഴുത്തുകാരനുമൊക്കെ ബാബുരാജായതിന് പിന്നില്‍ ഒരു കഥയുണ്ട്.

കോതമംഗലത്താണ് ഷൂട്ടിങ് നടക്കുന്നത്. നായികയെ പരിചയപ്പെടുത്തി.. കറുത്ത് മെലിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.. പേര് ഷക്കീല.. അങ്ങനെ അഭിനയം തുടങ്ങി.

ആദ്യം കുറേ ഇമോഷണല്‍ രംഗങ്ങളൊക്കെയാണ് ഷൂട്ട് ചെയ്തത്. കരഞ്ഞ് അലറി ഞാനും ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ സിനിമകളിലൊക്കെ ക്യാരക്ടര്‍ റോള്‍ ചെയ്ത ഷക്കീലയും വളരെ നന്നായി അഭിനയിച്ചു.

മൂന്നാമത്തെ ദിവസം ഗാനരംഗം ഷൂട്ടിങ് തുടങ്ങുകയാണ്. മൂന്നാറിനടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിലാണ് ഷൂട്ട്. ഷോര്‍ട്‌സും ബനിയനുമാണ് എന്റെ വേഷം. ആദ്യമായി പാട്ട് കിട്ടിയ സന്തോഷത്തില്‍ ഞാനത് ധരിച്ച് തയ്യാറായി നിന്നു. പെട്ടെന്ന് ഷൂട്ടിങ് കാണാന്‍ വന്ന ജനക്കൂട്ടം ആര്‍ത്തിരമ്പി. ഒരു കാറിലതാ ഷക്കീല വന്നിറങ്ങുന്നു. എനിക്ക് ഷോര്‍ട്‌സും ബനിയനുമുണ്ട്, അവര്‍ക്കതുമില്ലായിരുന്നു.

ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തു. സംവിധായകന്‍ അങ്ങോട്ട് ഉരുളൂ, ഇങ്ങോട്ട് ഉരുളൂ എന്നൊക്കെ പറഞ്ഞ് ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് ആ രംഗം പൂര്‍ത്തിയാക്കി. ഗാനരംഗമൊക്കെ പൂര്‍ത്തിയാക്കി മുറിയില്‍ വന്നിരുന്നപ്പോഴാണ് ആ ചര്‍ച്ച ആരംഭിച്ചത്. ഒടുവില്‍ പല കാരണങ്ങളാലും സിനിമ നിന്നുപോയി.



ആദ്യമായി നായകനായി അഭിനയിച്ച സിനിമ പാതിയില്‍ ഉപേക്ഷിക്കുന്നതിലെ വിഷമമായിരുന്നു എനിക്ക്. അപ്പോള്‍ നിര്‍മാതാവ് പറഞ്ഞു, ബാബു വേണമെങ്കില്‍ ഈ സിനിമ ഏറ്റെടുത്തോളൂ.. ആ സിനിമ ഏറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം.. സിനിമ നിര്‍മാണത്തിലേക്കിറങ്ങുകയും ചെയ്യാം.. സിനിമ കൈയ്യില്‍ കിട്ടിയാല്‍ ഉരുണ്ട് മറിയുന്ന ആ രംഗം ഒഴിവാക്കുകയും ചെയ്യാം. അങ്ങനെ ആ സിനിമ ഏറ്റെടുത്തു.. പൂര്‍ത്തിയാക്കി.

കുളിര്‍ക്കാറ്റ് റിലീസ് പ്രഖ്യാപിച്ച സമയം കേരളത്തില്‍ രണ്ട് വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ട്... ഹരികൃഷ്ണന്‍സും സമ്മര്‍ ഇന്‍ ബത്‌ലഹേമും.. അതിനിടയിലാണ് സരിത സവിത സംഗീതയില്‍ കുളിക്കാറ്റ് എത്തുന്നത്..

റിലീസ് ദിവസം തിയേറ്ററില്‍ ചെന്നപ്പോള്‍ ആകെ വിഷമമായി. ഹരികൃഷ്ണന്‍സിനും സമ്മര്‍ ഇന്‍ ബത്‌ലഹേമിനും വന്‍ തിരക്ക്.. കുളിര്‍ക്കാറ്റിന് ഒരു കുട്ടിയുമില്ല.. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സിനിമയ്ക്ക് ഹൗസ് ഫുള്‍ ബോര്‍ഡ് വച്ചിരിയ്ക്കുന്നു...

അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഹരികൃഷ്ണനും സമ്മര്‍ ഇന്‍ ബത്‌ലഹേമിനും നിന്നവര്‍ ഇടയിലൂടെ വാങ്ങിയത് കുളിര്‍ക്കാറ്റിന്റെ ടിക്കറ്റാണ്.. അങ്ങനെ ആ സിനിമ വന്‍ വിജയമായി.!! ബാബുരാജ് നിര്‍മിച്ച അഞ്ച് പടങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയത് കുളിര്‍ക്കാറ്റാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends