തെരുവുനായ്ക്കള്‍ എന്തോ കടിച്ചുകൊണ്ട് പോകുന്നത് കണ്ടു; നാട്ടുകാർ നോക്കിയപ്പോൾ കണ്ടത്...

തെരുവുനായ്ക്കള്‍ എന്തോ കടിച്ച് കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ നോക്കിയപ്പോൾ മനുഷ്യന്റെ തലയോട്ടി. ഊരത്തൂര്‍ പി.എച്ച്.സിക്ക് സമീപത്തെ റോഡില്‍ നിന്നുമാണ് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്.
ഉടൻതന്നെ നാട്ടുകാർ ഇരിക്കൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡും, ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച് ആ പരിസരത്ത് ഓടിയെങ്കിലും മറ്റൊന്നും കണ്ടത്താൻ കഴിഞ്ഞില്ല. ചെറിയ ദുര്‍ഗന്ധവും തലയോട്ടിയില്‍ നിന്ന് ഉണ്ടായത് കൊണ്ട് തലയോട്ടിക്ക് വലിയ കാലപ്പഴക്കം ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























