വേനലവധിക്ക് അതീവ സന്തോഷവാനായി കളിക്കാനെത്തിയതായിരുന്നു റാസയും കൂട്ടുകാരും; അപ്പോൾ അവൻ അറിഞ്ഞിരുന്നില്ല തന്നെ കാത്തിരുന്ന ആ അപകടത്തെക്കുറിച്ച്...

വേനലവധിക്ക് സ്കൂള്‍ അടച്ചപ്പോൾ കൂട്ടുകാർക്കൊപ്പം കളിക്കാനെത്തിയതായിരുന്നു പതിമൂന്നുകാരനായ മുഹമ്മദ് റാസ. ശനിയാഴ്ച ഉച്ച ഒരു മണിക്ക് കസാനക്കോട്ട കോട്ടയിലെ പള്ളിക്കുസമീപത്തെ മൈതാനത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് എടുക്കാൻ കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു ഈ പതിമൂന്നുകാരൻ. എന്നാൽ പിന്നെ കൂട്ടുകാർ കേട്ടത് നിലവിളിയുടെ ശബ്ദമാണ്. കുറ്റിക്കാട്ടിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കൈകളിലും നെഞ്ചിലും വയറ്റിലും ആണികളും കല്‍ച്ചീളുകളും തറച്ചുകയറിയ റാസയെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ശക്തിയില്‍ റാസ തെറിച്ചുവീണു.
റാസയുടെ കൈയിലുണ്ടായിരുന്ന ബാറ്റും തകര്‍ന്നു. ശബ്ദംകേട്ട് പള്ളിയിലും സമീപത്തെ വീടുകളിലുമുണ്ടായിരുന്നവര് എത്തി റാസയെ പള്ളിമുറ്റത്തെത്തിച്ചു. രക്തം നിലക്കാത്തതിനെ തുടര്‍ന്ന് ഉടന്‍തന്നെ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബോംബില്‍ മാരകമായ ചില കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ബോംബ് ആരോ ഒളിപ്പിച്ചതാണെന്ന് സംശയിക്കുന്നു. റെയില്‍വേയുടെ കീഴിലുള്ള പ്രദേശമാണിത്. റെയില്‍വേ ലൈനിനുവേണ്ടി മണ്ണെടുത്ത സ്ഥലമാണ് മൈതാനമായി മാറിയത്. കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന് സമീപം റുബീനാസില്‍ റഷീദ്-റുബീന ദമ്പതികളുടെ മകനും എളയാവൂര് സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ് മുഹമ്മദ് റാസ.
https://www.facebook.com/Malayalivartha
























