തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ഇയാളെ വാര്‍ഡില്‍ നിന്നും കാണാതാവുകയായിരുന്നു. ഭാര്യ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതരും ജീവനക്കാരും നടത്തിയ തിരച്ചിലാണ് മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 17നാണ് ഇയാള്‍ ചികിത്സ തേടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ചികിത്സക്കിടെ മുരുകന്‍ ആശാരിക്ക് അര്‍ബുദബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.
മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തിമേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്യാമള മക്കള്‍: ശ്യാം, ശാമിലി.
https://www.facebook.com/Malayalivartha
























