തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന് ഇന്ന് സമാപനം, കാല്‍ ലക്ഷം വോളന്റിയര്‍മാര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

തൃശൂരില്‍ മൂന്ന് ദിവസമായി നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കാല്‍ ലക്ഷം വോളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള റെഡ് വോളന്റിയര്‍മാര്‍ നാല് കേന്ദ്രങ്ങളില്‍ നിന്നാണ് പൊതുസമ്മേളന സ്ഥലത്തേക്ക് മാര്‍ച്ച് ചെയ്യുക. മണലൂര്‍, ചാവക്കാട്, കുന്നംകുളം, നാട്ടിക ഏരിയയില്‍ നിന്നുള്ളവര്‍ പടിഞ്ഞാറെകോട്ടയിലും ചേലക്കര, വടക്കാഞ്ചേരി, പുഴയ്ക്കല്‍, തൃശൂര്‍ ഏരിയയില്‍നിന്നുള്ളവര്‍ വടക്കേ സ്റ്റാന്‍ഡിലും ചേര്‍പ്പ്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ഏരിയയില്‍നിന്നുള്ളവര്‍ ശക്തന്‍ സ്റ്റാന്‍ഡിലും കൊടകര, ഒല്ലൂര്‍, മണ്ണുത്തി ഏരിയയിലെ റെഡ് വളന്റിയര്‍മാര്‍ കിഴക്കേ കോട്ടയിലുമാണ് കേന്ദ്രീകരിക്കുക. മാര്‍ച്ച് തേക്കിന്‍കാട് മൈതാനിയില്‍ എത്തിയാല്‍ വൈകുന്നേരം നാലിന് ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം വി.ടി. മുരളിയുടെയും പി.കെ. മേദിനിയുടെയും നേതൃത്വത്തില്‍ ഗാനമേള തുടങ്ങും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയാണ് എത്തുന്നത്.
വടക്കേ സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍ഡ്, പാട്ടുരായ്ക്കല്‍, കിഴക്കേ കോട്ട, &ിയുെ;പടിഞ്ഞാറെ കോട്ട എന്നിവിടങ്ങളിലാണ് വിവിധ ഏരിയകളില്‍നിന്ന് പൊതുസമ്മേളനത്തിന് എത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യുക. അഞ്ചിനാണ് പൊതുസമ്മേളനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വൃന്ദ കാരാട്ട്, എം.എ. ബേബി, എ.കെ. പത്മനാഭന്‍ എന്നിവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha
























