ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീദേവിയുടെ വേര്‍പാട് വ്യസനകരമാണെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു .
ബാലതാരമായി മലയാളിക്കു മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയപ്പോള്‍ ശനിയാഴ്ച രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീദേവിയുടെ അന്ത്യം.

https://www.facebook.com/Malayalivartha























