പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പത്തനാപുരം ഇളമ്പലില്‍ പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയും ജില്ലാ കളക്ടറും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. കേസ് മാര്‍ച്ച് 20ന് കമ്മീഷന്‍ പരിഗണിക്കും. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്‌ഷോപ്പ് നിര്‍മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. വര്‍ക്ഷോപ്പ് നിര്‍മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ ജീവനൊടുക്കിയത്.
ഗള്‍ഫിലെ 40 വര്‍ഷത്തെ ജീവിതത്തിന് ശേഷം നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വസ്ഥമായി ജീവിതം നയിക്കാമെന്ന സ്വപ്നവുമായിട്ടാണ് നാട്ടില്‍ സുഗതന്‍ വര്‍ക് ഷോപ്പ് തുടങ്ങാനൊരുങ്ങിയത്. താന്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ നാലഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ ഈ പ്രവാസിയുടെ സ്വപ്നങ്ങളും തകര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുഗതന്‍ ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha
























