പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസ് ഇടിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പിക്കപ്പ് വാന്‍ െ്രെഡവര്‍ പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര ജംഗ്ഷന് സമീപം റെയിന്‍ബോ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കുന്നിക്കോട് സ്വദേശി നിസാമുദീന്‍, കായംകുളം കരീലക്കുളങ്ങര സ്വദേശി ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് എന്നീവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























