വീടിനകത്ത് അതിക്രമിച്ച് കയറിയതിനുശേഷം കുഞ്ഞുങ്ങളെ മർദിച്ച് അവശരാക്കി... യുവതിയുടെ ഫോട്ടോ തുരു തുരെയെടുത്തു... പിന്നെ ഭീഷണിയും; ഒടുവിൽ സംഭവിച്ചത്...

കോളിങ് ബെല്ലടിച്ചപ്പോള്‍ പരിചയമുള്ള ശബ്ദം കേട്ടാണു വീട്ടമ്മ വാതില്‍ തുറന്നത്. ഇതിനിടെ അകത്തു കയറിയ സംഘം, ഫോട്ടോ പകര്‍ത്തുകയും യുവതിയെയും എട്ടും രണ്ടരയും വയസുള്ള കുട്ടികളെയും മര്‍ദിച്ചെന്നുമാണു പരാതി. ഭീഷണിയെത്തുടര്‍ന്നു സംഘത്തിനു 5000 രൂപ നല്‍കി.
വീണ്ടും തുക ചോദിച്ചതിനാല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി മൊബൈല്‍ഫോണില്‍ ഫോട്ടോയെടുത്തു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട മൂന്നു പേര്‍ക്കെതിരേ ബദിയടുക്ക പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11.45നായിരുന്നു സംഭവം.
കാസർഗോഡ് പെര്‍ള കണ്ണാടിക്കാനയില്‍ താമസിക്കുന്ന ഇരുപത്തിയൊന്‍പതുകാരിയുടെ പരാതിയിലാണു കേസെടുത്തത്.
https://www.facebook.com/Malayalivartha
























