സി.പി.എം സംസ്ഥാന സമിതി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും... ഒമ്പത് പേരെ ഒഴിവാക്കി സംസ്ഥാന കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങൾ... വിവാദത്തെ തുടർന്ന് പുറത്തായ ഗോപി കോട്ടമുറിക്കൽ തിരിച്ചെത്തി

87 അംഗ സംസ്ഥാന സമിതിയിൽ 10 പേരാണ് പുതുമുഖങ്ങൾ. ഒൻമ്പത് പേരെ ഒഴിവാക്കി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി തുടരും. ഒളികാമറ വിവാദത്തെ തുടർന്ന് പുറത്തായ ഗോപി കോട്ടമുറിക്കൽ സി.പി.എം സംസ്ഥാന സമിതിയിൽ തിരിച്ചെത്തി.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കെ.സോമപ്രസാദ് എം.പി, ഇ.എൻ.സുധാകരൻ, സി.എച്ച്.കുഞ്ഞന്പു, കെ.വി.രാമകൃഷ്ണൻ, ആർ.നാസർ, പി.എച്ച്.കുഞ്ഞന്പു, ഗിരിജ സുരേന്ദ്രൻ എന്നിവരാണ് പുതുമുഖങ്ങൾ.
https://www.facebook.com/Malayalivartha























