പാലക്കാട് ലീഗ് പ്രവര്‍ത്തകനെ മൂന്നംഗസംഘം കുത്തിക്കൊന്നു

പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ മൂന്നംഗസംഘം കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയില്‍ അതിക്രമിച്ചു കയറി മൂന്നംഗസംഘമാണ് കൊല നടത്തിയതെന്നാണു സൂചന.
പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ്. ലീഗ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. മണ്ണാര്‍ക്കാട് തിങ്കളാഴ്ച ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണു സൂചന.
https://www.facebook.com/Malayalivartha























