പ്രണയനൈരാശ്യം മൂലം പഠനം നിര്‍ത്തി,മധു മിടുക്കനായ വിദ്യാര്‍ത്ഥി, കുടുംബത്തിന്റെ ചുമതല മുഴുവനും മധുവിന്, മധുവിന്റെ ജീവിതം ഇങ്ങനെയൊക്കെ, തുറന്ന് പറഞ്ഞ് ബന്ധുക്കള്‍

അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ മോഷ്ടിച്ചെന്ന കുറ്റംചുമത്തി ക്രൂരമായി ജനക്കൂട്ടം തല്ലിക്കൊന്നത് ഓര്‍മ്മയില്ലേ.എന്നാല്‍ ഈ യുവാവിന്റെ കഴിഞ്ഞ കാലത്തെ ജീവിതം എങ്ങനെയാണെന്ന് കേട്ടാല്‍ പലരുമൊന്ന് ഞെട്ടും. ദുരിതവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു മധുവിന്റെ ജീവിതം.
മധു സ്‌കൂള്‍ പഠനകാലത്ത് മിടുക്കനായ വിദ്യാര്‍ഥിയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രണയനൈരാശ്യമാണ് അപ്രതീക്ഷിതമായി പഠനം അവസാനിപ്പിക്കേണ്ടിവന്നതുമാണ് മധുവിന്റെ ജീവിതം തകര്‍ത്തത്. പിതാവ് മല്ലന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നതോടെ പഠനം അവസാനിപ്പിച്ചു. രണ്ടു സഹോദരിമാരെയും അമ്മയേയും പോറ്റേണ്ട ചുമതല മധുവിന്റെ ചുമലിലായി.അങ്ങനെ ബാധ്യതകള്‍ കൂടി.
നാലാം ക്ലാസുവരെ മധു പഠിച്ചത് ഊരില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ശ്രീശങ്കര എന്ന സ്ഥലത്തെ കോണ്‍വെന്റ് സ്‌കൂളിലാണ് മധു പഠിച്ചത്. തുടര്‍ന്ന് ഏഴാം ക്ലാസുവരെ അടുത്തുതന്നെയുള്ള മറ്റൊരു സ്‌കൂളിലും പഠിച്ചു. പിതാവ് മരിച്ചതോടെ തൊഴില്‍ തേടിയിറങ്ങുകയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു ആദ്യ ഉപജീവനമാര്‍ഗം. പിന്നീട് ഐ.ടി.ഡി.പി. വഴി ആദിവാസികള്‍ക്കുള്ള തൊഴില്‍പരിശീലനത്തിനായി പാലക്കാട് മുട്ടിക്കുളങ്ങരയിലെത്തി.
തടിപ്പണിയിലും നിര്‍മാണ തൊഴിലിലും പരിശീലനം നേടി. അവിടെവച്ച് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഈ ബന്ധം മനസിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതോടെയാണ് മധു മനുഷ്യനെ ഭയന്നു തുടങ്ങിയത്. അതോടെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വാഭാവികത പ്രകടമാക്കിയ മധുവിനെ അമ്മയും സഹോദരിമാരും കോട്ടത്തറ ഗവ. െ്രെടബല്‍ ആശുപത്രിയിലാക്കി. വര്‍ഷങ്ങളോളം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. മനുഷ്യരെ വല്ലാതെ ഭയന്ന മധു പിന്നീട് ജീവിതം വനത്തിനകത്തേക്കു പറിച്ചുനടുകയായിരുന്നു.
വര്‍ഷങ്ങളോളം ഒറ്റപ്പെട്ട പ്രദേശത്തെ മലമടക്കില്‍ കഴിഞ്ഞുകൂടി. വിശപ്പു സഹിക്കാനാകാതെ വരുമ്പോള്‍ മാത്രമാണ് ഭക്ഷണംതേടി പുറംലോകത്തേക്കു വന്നിരുന്നത്. ഓരോ തവണയും മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ അവനെ മര്‍ദിക്കുന്നതും പതിവായിരുന്നു. ഭയംമൂലം പാതിരാത്രിയിലാണ് പലപ്പോഴും പുറത്തിറങ്ങിയിരുന്നത്. ഒടുവില്‍ ആള്‍ക്കൂട്ടം മര്‍ദിക്കുമ്പോഴും വിശക്കുന്നുവെന്നു പറഞ്ഞ മധു വെള്ളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കാതെയാണ് ജനക്കൂട്ടം മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ സംഭവങ്ങള്‍ അരങ്ങേറുന്നത്. കടുക്മണ്ണ ആദിവാസി ഊരിലെ മധു(35) ആണ് മരിച്ചത്. അടുത്തിടെ പ്രദേശത്ത് ഉണ്ടായ മോഷ്ണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ആള്‍ക്കുട്ടം മര്‍ദ്ദിക്കുകയായിരുന്നു.
വനത്തോടു ചേര്‍ന്ന പ്രദേശത്തു നിന്ന് പിടികൂടി നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് നാട്ടുകാര്‍ യുവാവിനെ പോലീസിന് കൈമാറിയതെന്ന് ആരോപണം ഉയരുന്നുണ്ട്.
പോലീസിനു കൈമാറിയ ഇയാളെ കൊണ്ടുപോകും വഴിമധ്യേ യുവാവിന്റെ മരണം സംഭവിക്കുകയായിരുന്നു. മുക്കാലിക്കടുത്ത് വനാതിര്‍ത്തിയില്‍ ചാക്കില്‍ അരിയുമായി കണ്ട മധുവിനെ ചിലര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തുവെന്നും, ശാരീരികമായി ഉപദ്രവിച്ച ശേഷമാണ് പോലീസിനു കൈമാറിയതെന്നും പോലീസ് പറയുന്നു.
യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതും ചോദ്യം ചെയ്തതും നാട്ടുകാര്‍ സെല്‍ഫി എടുത്തും, ദൃശ്യങ്ങള്‍ പകര്‍ത്തിയും ആഘോഷിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വനാതിര്‍ത്തിയില്‍ പാറക്കെട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന മധുവിനെ ഉടുതുണികൊണ്ട് കൈകള്‍ കെട്ടി ചോദ്യം ചെയ്താണ് പരസ്യ വിചാരണ നടത്തിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവത്തില്‍ വന്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഗളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കാനാകാതെ ആശുപത്രി പരിസരത്ത് ബന്ധുക്കളുടെയും, ആദിവാസികളുടെയും പ്രതിഷേധം ആളിക്കത്തുകയാണ്. കുറേ നാളായി പ്രദേശത്തെ കടകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നത് പതിവാണെന്ന് പരാതിയുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























