ഷുഹെെബിനെ വെട്ടി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ... നാടിനെ നടുക്കിയ കൊലപാതകത്തിൽ ഇപ്പോൾ പിടിയിലായവരുടെ എണ്ണം ആറായി...

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹെെബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകനായ കണ്ണൂർ തില്ലങ്കേരി സ്വദേശിയായ ജിതിനാണ് മുഴക്കുന്നിൽ പിടിയിയിലായത്.
ഇയാൾ കൊലയാളി സംഘത്തിൽ പെട്ടയാളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം ആറായി. എടയന്നൂർ സ്വദേശി അസ്ഗർ, അൻവർ, തില്ലങ്കേരി സ്വദേശി അഖിൽ എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ് അറസ്റ്റിലായ അൻവർ.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ തില്ലങ്കേരിയിലെ എം.വി. ആകാശ്, റിജിൻരാജ് എന്നിവരെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























