മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ പേടിപ്പെടുത്തുന്ന ചിത്രവുമായി പ്രതിപക്ഷ എംഎല്‍എമാര്‍; മുദ്രാവാക്യം വിളികളോടെ എംഎല്‍എമാര്‍ സ്പീക്കറെ വളഞ്ഞതോടെ ചോദ്യോത്തര വേള റദ്ദാക്കി

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം ഉന്നയിച്ച് നിയമസഭയില്‍ ചോദ്യോത്തരവേള തടസപ്പെടുത്തിയ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്‌ളക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും അധികം നീണ്ടില്ല. തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു. ിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അത് നല്‍കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ ശാന്തരായില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്പില്‍ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അപ്പോഴും അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇത് സഭയുടെ മര്യാദയുടെ ലംഘനമാണെന്നും ലോകം മുഴുവന്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
സ്പീക്കറുടെ നേരെ പ്‌ളക്കാര്‍ഡുകള്‍ നീട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ മേശയുടെ മേല്‍ കൈകൊണ്ട് അടിച്ചും അവര്‍ പ്രതിഷേധം പ്രകടമാക്കി.
https://www.facebook.com/Malayalivartha























