അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി

അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി. അധ്യാപികമാര്‍ക്ക് ചില പ്രൊഫഷണല്‍ കോളേജുകളില്‍ സാരി നിര്‍ബന്ധമാക്കിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. അധ്യാപികമാര്‍ ചുരിദാറും സല്‍വാര്‍ കമ്മീസും ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
2014ല്‍ സര്‍ക്കാര്‍ ഈ തര്‍ക്കം തീര്‍ത്തതാണ്. എങ്കിലും ചില സ്ഥാപനങ്ങളില്‍ ഇപ്പോഴും സാരിപ്രശ്‌നം ഉയരുന്നുണ്ട്. വസ്ത്രധാരണത്തിലെ വിവേചനം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നതിന്റെയടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്.
https://www.facebook.com/Malayalivartha























