നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്; പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്; ചെയറിന്റെ മുഖം മറച്ചത് അന്തസിന് ചേര്‍ന്നതല്ല; ഇനിയിത് ആവര്‍ത്തിക്കരുതെന്ന് സ്പീക്കറുടെ താക്കീത്

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും ചൂണ്ടിക്കാട്ടി തുടങ്ങിയ പ്രതിഷേധത്തിനെതിരെ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പി.ശ്രീരാമകൃഷ്ണന്റെ താക്കീത്. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. പക്ഷേ അത് സഭയുടെ അന്തസ് മാനിച്ചാകണം. ചെയറിന്റെ മുഖം മറച്ചത് അന്തസിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സ്പീക്കറുടെ പരാമര്‍ശം ശരിയല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ വികാരമാണ് സഭയില്‍ പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി.
ഷുഹൈബ് വധത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും പിടികൂടിയത് ഡമ്മി പ്രതികളാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലെ വാക്കേറ്റം രൂക്ഷമായതിനെ തുട&്വംിഷ;ര്‍ന്ന് സഭാ നടപടികള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും മാദ്ധ്യമങ്ങളെ വിലക്കി. അല്‍പ നേരത്തിനകം ഗ്യാലറിയില്‍ നിന്നും മാദ്ധ്യമ പ്രവര്‍ത്തകരെ പുറത്താക്കി.
അതേസമയം, ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചത്. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. പിടികൂടിയത് ഡമ്മി പ്രതികളാണെന്ന ആരോപണം തെറ്റാണ്. ഒരു കൊലപാതവും നടക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























