ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗ് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ വ്യാപക ആക്രമണം. ഹർത്താൽ അനുകൂലികൾ ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. സ്ത്രീകളും കുട്ടികളുമായെത്തുന്ന സ്വകാര്യവാഹനങ്ങള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ലീഗ് പ്രവര്‍ത്തകര്‍ കൈയ്യറ്റത്തിന് ശ്രമിച്ചു. ദേശീയ പാതയില്‍ പലവാഹനങ്ങളും മണിക്കൂറുകളോളം നേരം തടഞ്ഞുവെച്ചു. രാവിലെ ആറുമണിക്കുതന്നെ കല്ലും കമ്പിയുമായി ഹര്‍ത്താലനുകൂലികള്‍ റോഡിലിറങ്ങിയിരുന്നു.
എന്നാൽ ഗതാഗതതടസം നീക്കാന്‍ ഇടപെടാത്ത പോലീസിനെതിരെ വിമര്‍ശം ഉയര്‍ന്നു. നിരവധി പ്രവർത്തകർ ദേശീയ പാത ഉപരോധിക്കാൻ എത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് മണ്ണാര്‍ക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
https://www.facebook.com/Malayalivartha
























