മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാഗങ്ങൾക്കായി ഇന്നും തെരച്ചിൽ

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്. വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും.
മൃതദേഹ ഭാഗങ്ങൾക്കായി ഇന്നും തെരച്ചിൽ നടത്തും. കെഡാവർ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. രണ്ട് പേർ വെന്റിലേറ്ററിലാണുള്ളത്. ആകെ 13 പേരാണ് ചികിത്സയിലുള്ളത്.
രാവിലെ മുതൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കുകയും ചെയ്യും. ഇതുവരെ 5 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചിൽ നടത്തുകയും ചെയ്യും.
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം രാവിലെ മുതൽ തുടങ്ങും. 9 മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ് മോർട്ടം രാത്രി തന്നെ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടു നൽകിയിട്ടുണ്ടായിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കൽ കോളേജ് ഫോറെൻസിക് വിഭാഗം.ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. ചികിത്സയിൽ കഴിയുന്ന 13 പേരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha
























