യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം; സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയ പിണറായി സര്‍ക്കാരിന്റെ നടപടി കിരാതമാണെന്നും എംഎം ഹസന്‍

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരത്തെ അടിച്ചമർത്താൻ നോക്കിയ നടപടി കിരാതമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിശബ്ദമാക്കാൻ നോക്കേണ്ട. കേരളത്തിന്റെ മനഃസാക്ഷി യൂത്ത് കോണ്‍ഗ്രസുകാരോടൊപ്പമുണ്ട്. ഏത് അഗ്നി പരീക്ഷണത്തേയും മര്‍ദ്ദന മുറകളേയും അതിജീവിക്കാന്‍ ജനങ്ങളുടെ ഈ പിന്തുണ മാത്രം മതിയെന്നും ഹസന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























