ഓഖി ദുരന്തം: കേരളത്തിന് 169 കോടി രൂപ ദുരിതാശ്വാസമായി അനുവദിച്ചു

കേരളത്തിന് ഓഖി ദുരിതാശ്വാസമായി 169.63 കോടിരൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസത്തിന് 7360 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഓഖി ദുരിതാശ്വാസമായി തമിഴ്നാടിനും കേന്ദ്ര 133.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചബ്ബ, നീതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം കേരളത്തിലും തമിഴ്നാട്ടിലും വീശിയടിച്ചു തീരദേശത്തെ കണ്ണീര്‍ക്കടലാക്കി മാറ്റിയ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു തുക അനുവദിച്ചിരിക്കുന്നത്.
വെള്ളപ്പൊക്ക ദുരിതാശ്വാസമായി ബീഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും രാജസ്ഥാന് 420.57 കോടിയും ഉത്തര്‍പ്രദേശിന് 420.69 കോടിയും പശ്ചിമ ബംഗാളിന് 838.85 കോടിയും അനുവദിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളായ മധ്യപ്രദേശിന് 836.09 കോടിയും ചത്തീസ്ഗഡിന് 395.91 കോടി രൂപയും അനുവജദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























