കള്ളന്റെ വിളയാട്ടം.... മുഖം ഭാഗികമായി മറച്ച് മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിച്ചാണ് കവര്‍ച്ച

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കള്ളന്റെ വിളയാട്ടം ശക്തമായിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്. നെയ്യാറ്റിന്‍കരയിലും പരിസരത്തും ഒരാഴ്ചയായി നിരവധി മോഷണങ്ങള്‍ നടത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് അധികവും കയറുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം നാട്ടുകാര്‍ പൊലീസിനു കൈമാറിയിട്ടും ഫലമില്ല. മോഷ്ടാവ് തന്റെ പണി യഥേഷ്ടം തുടരുകയാണ്. കഴിഞ്ഞദിവസം മാത്രം ഇയാള്‍ പത്ത് വീടുകളിലാണ് മോഷണം നടത്തിയത്.
രണ്ടു ദിവസും മുമ്പ് കുന്നത്തുകാലിലെ ഒരു വീട്ടില്‍ കടന്നു മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടശേഷം അഞ്ചു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. മുഖം ഭാഗികമായി മറച്ച് മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിച്ചാണ് കവര്‍ച്ച.
നെയ്യാറ്റിന്‍കരയിലെ നെടിയാംകോട്, മേക്കൊല്ല, പൂവത്തൂര്‍ ,മഞ്ച വിളാകം എന്നീ നിരവധി വീടുകളില്‍ കയറി പണവും സ്വര്‍ണവും അടക്കം മോഷ്ടിച്ചു. പൊലീസ് കൈമലര്‍ത്തയിതോടെ നാട്ടുകാര്‍ തന്നെ കള്ളനെ പിടിക്കാന്‍ സംഘടിച്ചു. സമീപത്തെ ഒരു വീട്ടില്‍ നിന്നു ഇറങ്ങുന്നതു കണ്ട്, പിന്നാലെയെത്തിയ നാട്ടുകാരെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളഞ്ഞു.
https://www.facebook.com/Malayalivartha
























