ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണമില്ല; കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ കണ്ണൂരില്‍ നടത്തിവന്ന നിരാഹാര സമരം ലക്ഷ്യം കാണാതെ ഇന്ന് അവസാനിപ്പിക്കുന്നു. രണ്ടുദിവസത്തേക്കാണ് സുധാകരന്‍ നിരാഹാര സമരം തുടങ്ങിയത്. എന്നാൽ ഇപ്പോൾ സമരം എട്ടു ദിവസം പിന്നിട്ടു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണമില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമരം യു.ഡി.എഫ്. ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി 140 നിയോജകമണ്ഡലങ്ങളിലും അടുത്തമാസം മൂന്നിനു രാപ്പകല്‍ സമരം നടത്തും.
ഉപവാസസമരം അവസാനിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തര യു.ഡി.എഫ്. നേതൃയോഗം സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു കണ്ണൂരിലെത്തി നാരങ്ങാനീര് നല്‍കി സുധാകരന്റെ സമരം അവസാനിപ്പിക്കും. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും പിന്‍മാറാന്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഷുഹൈബിന്റെ മാതാപിതാക്കളുമായി ആലോചിച്ചു തീരുമാനിക്കും. ധാര്‍ഷ്ട്യവും അധികാരപ്രമത്തതയും കൊണ്ട് കണ്ണു കാണാതായ മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സത്യഗ്രഹം നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നും രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha
























