ശ്രീദേവിയുടെ മരണം ദുരൂഹതകള്‍ ബാക്കി... ആദ്യം ഹൃദയാഘാതം; പിന്നെ മുങ്ങിമരണം; ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്; ബോണി കപൂറിനോടു ദുബായിയില്‍ തുടരാന്‍ നിര്‍ദേശം

ശ്രീദേവിയുടെ മരണം ആദ്യം ഹൃദയാഘാതമെന്നായിരുന്നു പറഞ്ഞ് കേട്ടത്. പിന്നെയത് മുങ്ങിമരണമായി. എന്നിട്ടും മൃതദേഹം വിട്ടുകൊടുക്കാതെ ദുബായ് പോലീസ്. അതിനിടെ പലതരം കഥകളും പ്രചരിക്കുന്നുണ്ട്. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തിയെന്ന നിലയ്ക്കാണ് ബോണി കപൂറിനോടു ദുബായിയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയില്‍ എത്തിക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക ചൊവ്വാഴ്ച ഉച്ചയോടെ മാത്രമാകും.
ദുബായ് സമയം ചൊവ്വാഴ്ച ഉച്ചയോടെ മാത്രമായിരിക്കും മൃതദേഹം എംബാമിങ് നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സ്വാഭാവിക മരണമായി കണക്കാക്കി പോസ്റ്റ്‌മോര്‍ട്ടം പോലും വേണ്ടാതെ ഇന്ത്യയിലേക്ക് അയയ്ക്കാനിരുന്ന മൃതദേഹമാണ് മരണം സംഭവിച്ച് രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാന്‍ വൈകുന്നത്. ഇതോടൊപ്പം ശ്രീദേവിയുടേത് ബോധക്ഷയം സംഭവിച്ച് ബാത്ത്ടബില്‍ വീണു മുങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. എങ്ങനെയാണ് ബോധക്ഷയം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട്, ബാത്ത്ടബില്‍ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി മുങ്ങിമരണം എന്നു റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഒരു സംശയം പൊന്തിവരും, ബാത്ത്ടബില്‍ വീണാല്‍ ഒരാള്‍ മരിക്കുമോ? ഒരു വ്യക്തി മുങ്ങിമരിക്കുന്നതിനു ബാത്ത്ടബിലെ വെള്ളം തന്നെ ധാരാളമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശ്വാസകോശത്തില്‍ ഒരു ഗ്ലാസ് വെള്ളം കയറിയാല്‍ പോലും മരണം സംഭവിക്കും. ശ്വാസം തടസ്സപ്പെടുന്നതാണു കാരണം. ബോധരഹിതമായ അവസ്ഥയാണെങ്കില്‍ മരണസാധ്യത പിന്നെയുമേറും.ബാത്ത്ടബില്‍ മൃതദേഹം കണ്ടാല്‍ മനസ്സിലാക്കേണ്ടത്
ഒരല്‍പം വെള്ളം പോലും ശ്വാസനാളത്തില്‍ എത്തിയാല്‍ ശ്വാസതടസ്സത്തിനും തുടര്‍ന്നുള്ള മരണത്തിനും കാരണമാകും. പക്ഷേ അങ്ങനെ വെള്ളം ഉള്ളില്‍ പോകണമെങ്കില്‍ പ്രസ്തുത വ്യക്തിക്കു ഭാഗികമായോ പൂര്‍ണമായോ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകണം. ബോധരഹിതയായി ബാത്ത്ടബില്‍ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ വായിലേക്കു വെള്ളം കയറിയാല്‍ അതിനു താഴോട്ടു പോകാന്‍ രണ്ടു വഴികളുണ്ട്. അന്നനാളത്തില്‍ കൂടി വയറ്റിലേക്ക് അല്ലെങ്കില്‍ ശ്വാസനാളത്തില്‍ കൂടി ശ്വാസകോശത്തിലേക്ക്. രണ്ടാമത്തെ വഴി മരണത്തിലേക്കും കൂടിയാണ് എന്നുമാത്രം. ഇത് അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഈ നാളങ്ങളുടെ കവാടം അടയ്ക്കാനും തുറക്കാനും കൃത്യമായ മെക്കാനിസം ഉണ്ട്. കൃത്യസമയത്തു തന്നെ, അതായത് ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ പോലും അതു വിഴുങ്ങുന്ന സമയത്ത് അന്നനാളം തുറക്കുകയും ശ്വാസനാളം അടയുകയും ചെയ്യും
ഇതു നമ്മള്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലെങ്കില്‍ കൂടി ഉണര്‍ന്നിരിക്കുന്ന ഒരു തലച്ചോര്‍ ഇതിനാവശ്യമാണ്. ബോധം വേണമെന്നു ചുരുക്കം. അതുകൊണ്ടുതന്നെ ബോധം ഉള്ള ഒരാള്‍ എത്ര വെള്ളം കുടിച്ചാലും കൃത്യമായി അന്നനാളത്തിലേക്കേ പോകൂ. പക്ഷേ ബോധക്ഷയം സംഭവിച്ചു കിടക്കുന്ന ഒരാളുടെ വായിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചാല്‍ പോലും, അത് ഏതുവഴി പോകുമെന്നു പറയാനാവില്ല. അയാളുടെ ശ്വാസനാളം അടഞ്ഞുകൊടുക്കുകയുമില്ല. അതു വെള്ളം കയറി അടഞ്ഞു പോകുകയും മരണം സംഭവിക്കുകയും ചെയ്യും. ഇവിടെയാണ് ദുരൂഹതകള്‍ ബാക്കിയാകുന്നത്.
https://www.facebook.com/Malayalivartha
























