അഭയ കേസ്: വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

അഭയ കേസില്‍ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച കോടതി നേരിട്ട് ഹാജരാകുന്നതില്‍ നിന്നും മൈക്കിളിന് ഇളവ് അനുവദിച്ചിരുന്നു.
എന്നാല്‍ വിചാരണ നടപടികളുമായി തിരുവനന്തപുരം സി.ബി.ഐ കോടതിക്ക് മുന്നോട്ട് പോകാന്‍ തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha
























