രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടപടി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം... സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി

ഷുഹൈബ് വധമുള്‍പ്പെടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധം തുടങ്ങി. സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. ഇന്നലെയും ആരംഭിച്ച് പത്തു മിനിട്ടകം ബഹളം കാരണം സഭ നിര്‍ത്തി വെച്ചിരുന്നു.
വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിപക്ഷം ബഹളം കാരണം ചോദ്യോത്തര വേള ഇന്നും മുടങ്ങി. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.
https://www.facebook.com/Malayalivartha
























