നിയമസഭയില്‍ ഗുണ്ടകളെപ്പോലെ മുണ്ടും മടക്കിക്കുത്തി കൈയ്യാങ്കളി, വനിതാ അംഗങ്ങളെ ഭരണ പക്ഷക്കാരുടെ കൂട്ടിപ്പിടിക്കല്‍ തുടര്‍ന്ന് കടി... എന്നിട്ടും ഒരു നടപടിയുമില്ല.. ഇപ്പോൾ കേസും പിൻവലിച്ചു

ലോകകപ്പ് ക്രിക്കറ്റ് കാണുന്ന ആവേശത്തോടെയാണ് 2014ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബഡ്ജറ്റ് കണ്ടത്. തൂവെള്ള ഖദറിട്ട മാന്യമാരായ ജനപ്രതിനിധികളെല്ലാം മുണ്ടും മടക്കിക്കുത്തിയാണ് അന്ന് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടിയത്. ഇതിനിടെ വനിതാ എംഎല്‍എമാര്‍ മന:പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി തള്ളിക്കയറിയിരുന്നു. എന്നാല്‍ മന്ത്രിയാണെന്ന ബോധം പോലും ഇല്ലാതെ ഷിബു ബേബിജോണ്‍ സിപിഐയുടെ എംഎല്‍എ ആയ ബിജിമോളെ കൂട്ടിപ്പിടിച്ചതും വന്‍ വാര്‍ത്തയായിരുന്നു.
ജമീല പ്രകാശത്തെ തടഞ്ഞ് കൂട്ടിപ്പിടിച്ച ശിവദാസന്‍നായരെ ജമീല കടിച്ചു പറിച്ചു. ഇത്രയൊക്കെ നടന്നിട്ടും നിയമസഭാ സ്പീക്കര്‍ ആര്‍ക്കെതിരേയും നടപടിയെടുത്തില്ല. നേതാക്കന്മാരുടെ വാക്കു കേട്ട് തല്ല് കൊള്ളാന്‍ വന്ന പാവം അണികള്‍ക്കെതിരെ പോലീസ് കേസും എടുത്തിരുന്നു. എന്നാലിപ്പോൾ അന്ന് നിയമസഭയിലുണ്ടായ കൈയാങ്കളിയുടെ പേരിൽ ആറ് എൽ.ഡി.എഫ് നേതാക്കൾക്കെതിരായി രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അന്നത്തെ പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ആറ് എം.എല്‍.എമാര്‍ക്ക് എതിരെയായിരുന്നു കേസെടുത്തിരുന്നത്. 2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിക്കു പുറമെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണു പ്രതിസ്ഥാനത്ത്.
എന്നാല്‍ കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സര്‍ക്കാരിന് നല്‍കിയ കത്തില്‍ ശിവന്‍കുട്ടി ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമവകുപ്പില്‍ നിന്നും കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha
























