അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കൊടുങ്ങല്ലൂർ ചൂളക്കടവിൽ ബീരാവുണ്ണിയുടെ മകൻ മജീദ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ നെടുമ്പാശേരി മറ്റൂർ റോഡിൽ ചെത്തിക്കോടിൽ വച്ചായിരുന്നു അപകടം നടന്നത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ മജീദ് വീട്ടിൽ നിന്നും ജോലിക്കും പോകുന്ന വഴിയായിരുന്നു അപകടം.
https://www.facebook.com/Malayalivartha
























