ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പിതാവ് സി.പി മുഹമ്മദ്, മാതാവ് എസ്.പി റസിയ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്, കേസില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കമാല്‍പാഷയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സി.ബി.ഐ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഇന്നലെ സഭയില്‍ അറിയിച്ചു. അതേസമയം ഈ തീരുമാനത്തില്‍ തൃപ്തിയില്ലെന്നും ഷുഹൈബിന്റെ കൊലയാളികളെ കണ്ടെത്തുംവരെ നിരാഹാര സമരം ചെയ്യുമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























