അഭയക്കേസ്: ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് ആറിന് പരിഗണിക്കും

അഭയ കേസിലെ പ്രതി കെ.ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനായി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ അപേക്ഷയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. കെ.ടി മൈക്കിള്‍ ഉള്‍പ്പടെയുള്ളവര്‍ ഒരാഴ്ചക്കകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജി ഹൈകോടതി മാര്‍ച്ച് ആറിന് പരിഗണിക്കും.
അഭയ കേസില്‍ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മൈക്കിള്‍ ഹരജി നല്‍കിയത്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മൈക്കിളിനെതിരെ സി.ബി.ഐ ചുമത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി വിചാരണക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും മൈക്കിളിന് ഇളവ് അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























