ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന് ഭീഷണി ; മാനേജറെ യുവാവ് തലയ്ക്കടിച്ച് കൊന്നു

ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തിയ മാനേജറെ യുവാവ് തലയ്ക്കടിച്ച് കൊന്നു. കരിന്തളം ചൂരപ്പടവില്‍ എസ്‌റ്റേറ്റ് മാനേജരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വരുന്നത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പാര്‍ഥിവ് എന്ന രമേശന്‍ എന്ന യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു.
കരിമ്പില്‍ എസ്‌റ്റേറ്റ് മാനേജര്‍ കാലിച്ചാമരം പള്ളപ്പാറയിലെ പയങ്ങപാടാന്‍ ചിണ്ടനെ ശനിയാഴ്ച രാത്രിയാണ് കുമ്പളപ്പള്ളിയിലെ എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ അലസതയും തട്ടിപ്പും നടത്തി വന്നിരുന്ന രമേശനെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തൊഴിലാളികള്‍ക്കുള്ള ശമ്പളം നല്‍കി ശനിയാഴ്ച വീട്ടിലേയ്ക്ക് മടങ്ങവേ ചൂരപ്പടവ് വളവില്‍ വച്ച് ചിണ്ടനെ രമേശ് വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കുറ്റിക്കാട്ടിലേയ്ക്ക് തള്ളിയിടുകയുമായിരുന്നു. ശേഷം ചിണ്ടന്റെ കയ്യിലുണ്ടായിരുന്ന 13,000 രൂപം രമേശന്‍ കൈക്കലാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ രമേശന്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയിരുന്നത്. തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























